പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ല, പൊലീസിനെ അപായപെടുത്തുമെന്നല്ല സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞത് ; വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി
ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി പ്രതി അര്‍ജുന്‍ ആയങ്കി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി എത്തിയിരിക്കുന്നത്. കേസില്‍ കീഴിടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കുന്നത്. കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്. വിവാഹ സല്‍ക്കാരം ക്രിമിനല്‍ ഗൂഢാലോചനയാക്കി കേസെടുത്തു. പൊലീസിനെ അപായപെടുത്തുമെന്നല്ല സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു. ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. ഊന്നുകല്‍ CIയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി വിശദീകരണവുമായി എത്തിയത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി കഴിഞ്ഞ ദിവസം രംഗത്തെത്തി. വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് രമേഷ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.
.jpg)

