കല്യാണരാമനും ചന്തുവും മഴത്തുള്ളിക്കിലുക്കവും പൊട്ടിച്ചിരികളുമെല്ലാം ഓര്‍ത്തു... സലീം കുമാറിനെ അനുസ്മരിച്ച് നവ്യ

navya

ഓര്‍മ്മകളുടെ തിറയോട്ടമായിരുന്നു. വരുന്ന വഴിയിലെല്ലാം

 അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് നടി നവ്യ നായര്‍. അവസാനമായി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ ഓര്‍മകളുടെ തിരയോട്ടമായിരുന്നു മനസിലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കല്യാണരാമനും ചന്തുവും മഴത്തുള്ളിക്കിലുക്കവും പൊട്ടിച്ചിരികളുമെല്ലാം ഓര്‍ത്തുവെന്നും നവ്യ കുറിച്ചു.

നവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

ആത്മാവിന് ശാന്തി നേരുന്നു..
പറവൂര്‍ എത്തി സലിമേട്ടനെ അവസാനമായി കണ്ടു . ഓര്‍മ്മകളുടെ തിറയോട്ടമായിരുന്നു. വരുന്ന വഴിയിലെല്ലാം മഴ , മഴത്തുള്ളികിലുക്കത്തിലെ അവസാന സംഭാഷണങ്ങള്‍ ഓര്‍ത്തുപോയി, ''ആത്മാവിന്റെ സന്തോഷമാണ് മഴ''..... കല്യാണരാമനും ചന്തുവും മഴത്തുള്ളികിലുക്കവും അങ്ങനെ പലതും പകര്‍ന്നുതന്ന പൊട്ടിച്ചിരികളും, വലിക്കാതിരിക്കാന്‍ ബിഡി എടുത്തു കളയുന്നതും , എടി ഇവിടെ താടി എന്ന് പറഞ്ഞു ചീത്തപറയ്യെന്നതും എല്ലാം മാനത്തു കാര്‍മേഘങ്ങള്‍ ചുരുള്‍കൂടുന്നത് പോലെ മനസ്സില്‍ കുമിഞ്ഞു.
But ... Gone too soon salimetta ..

Tags