ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും


അന്‍പതിനായിരം രൂപയാണ് ഇയാള്‍ക്ക് പിഴയായി ലഭിച്ചത്.
ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് വിസമ്മതിച്ചു എന്ന പേരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടില്‍ വിഷ്ണുവിനാണ് അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസില്‍ തടവും പിഴയും ലഭിച്ചിരിക്കുന്നത്. അന്‍പതിനായിരം രൂപയാണ് ഇയാള്‍ക്ക് പിഴയായി ലഭിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം തടവ് കൂടി അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
tRootC1469263">2023 ഏപ്രില്‍ 22ന് അര്‍ദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. മകന്റെ ബന്ധം അമ്മ ജാനകിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. സംഭവ ദിവസം യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിഷ്ണു അമ്മയെ സമീപിച്ചു. എന്നാല്‍ ജാനകി ഇതിനെ എതിര്‍ത്തു. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ജാനകിയുടെ തല പണതവണയായി ചുമരില്‍ ഇടിച്ച ശേഷം മണ്ണണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു തന്നെയാണ് ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. 2023ല്‍ നടന്ന സംഭവത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.
