മകനെ കാണിച്ച് തരാമെന്ന് പറഞ്ഞ് ഭാര്യയെ കാറിനുള്ളില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിച്ചു ; കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടത് നാട്ടുകാര്‍ ഇടപെട്ടതോടെ
യുവതിക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്
കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. കുഞ്ഞിനെ കാണിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഭാര്യയെ ഭര്‍ത്താവ് വിളിച്ച് വരുത്തിയത്. മകന് ഭക്ഷണവുമായി എത്തിയ യുവതിയോട് റോഡില്‍ നിന്ന് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കാറില്‍ കയറ്റി. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. മകനെ കാണാനായി മറ്റൊരു വാഹനത്തില്‍ എത്തിയ യുവതിയെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം തന്ത്രപരമായി ഭര്‍ത്താവ് കാറില്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഡോറുകളും വിന്‍ഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു മര്‍ദ്ദനം.
രക്ഷപ്പെടാനോ സഹായം തേടാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവതി. യുവതിയുടെ വായില്‍ തുണി തിരുകാനും യുവാവ് മടിച്ചില്ല. ഗ്ലാസുകളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ അകത്ത് നടക്കുന്ന അക്രമം പുറത്തുള്ളവര്‍ക്ക് കാണാനും സാധിച്ചിരുന്നില്ല. നാട്ടുകാര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടതോടെ യുവാവ് കാര്‍ മുന്നോട്ട് എടുത്തു. വീണ്ടും നിര്‍ത്തിയതോടെ നാട്ടുകാര്‍ കൂട്ടം കൂടി. മറ്റ് വഴികളില്ലാതെ വന്നതോടെ യുവാവ് കാര്‍ അണ്‍ലോക്ക് ചെയ്തതോടെ യുവതി കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അവശ നിലയിലായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
യുവതിക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് സിജു സോമന്‍ എന്നയാള്‍ക്ക് എതിരെ കേസെടുത്തു. റോഡ് സൈഡില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട്,സംശയം തോന്നിയ നാട്ടുകാര്‍ ലോക്ക് തുറക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് രക്ഷപ്പെടാനായത്.
.jpg)


