യൂണിഫോം വാങ്ങാനുള്ള ഏഴുലക്ഷം രൂപയ്ക്ക് ഓണ്‍ലൈന്‍ ഗെയിം കളിച്ചു ; പത്തനംതിട്ടയില്‍ പൊലീസ് ട്രെയ്‌നിയെ പിരിച്ചുവിട്ടു

police


ഇരട്ടിലാഭം മോഹിച്ച് ഓണ്‍ലൈന്‍ ബെറ്റിങ് ഗെയിമിലാണ് പണം നിക്ഷേപിച്ചതെന്ന് പൊലീസ് കണ്ടെത്തി.

യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയ്‌നികളില്‍ നിന്ന് പിരിച്ചെടുത്ത ഏഴു ലക്ഷം രൂപ ഓണ്‍ലൈന്‍ ഗെയിം കൡക്കാന്‍ ചെലവഴിച്ച കേസില്‍ പൊലീസ് ട്രെയിനി അറസ്റ്റില്‍. പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്‌നി കൊല്ലം ചെമ്മക്കാട് ശരണ്യഭവനില്‍ ശംഭു ആര്‍ കൃഷ്ണന് (25) എതിരെയാണ് നടപടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പേരൂര്‍ക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഇരട്ടിലാഭം മോഹിച്ച് ഓണ്‍ലൈന്‍ ബെറ്റിങ് ഗെയിമിലാണ് പണം നിക്ഷേപിച്ചതെന്ന് പൊലീസ് കണ്ടെത്തി.
തുക സ്ഥാപനത്തില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ട്രെയ്‌നികള്‍ ചോദ്യം ചെയ്തപ്പോഴാണ് പണം നഷ്ടമായത് അറിയുന്നത്. ഇയാള്‍ ഐആര്‍ബിയില്‍ ഉണ്ടായിരുന്നപ്പോള്‍ സമാന തട്ടിപ്പ് നടത്തിയിരുന്നുവെന്നും അവിടെനിന്ന് രാജിവച്ചാണ് കെഎപിയില്‍ ചേര്‍ന്നതെന്നും പൊലീസ് പറഞ്ഞു.

Tags