ബൈക്കില്‍ പോകവെ നിയന്ത്രണം നഷ്ടമായി മറിഞ്ഞു; കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം

dead

ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്

കോട്ടയം ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.

ബൈക്കില്‍ നാടന്‍ തോക്കുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീണപ്പോള്‍ തോക്ക് പൊട്ടുകയായിരുന്നു. രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം.

Tags