പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും എതിരെ ഫേസ്‌ക്കിലൂടെ വിദ്വേഷ പരാമര്‍ശം നടത്തുകയും ചെയ്‌തെന്ന പരാതി ; യുവതിയ്‌ക്കെതിരെ കേസെടുത്തു

case

ക്ലാപ്പന കൊട്ടക്കാട്ട് സ്വദേശിനി രേഷ്മയ്ക്കെതിരെയാണ് നടപടി.

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും എതിരെ ഫേസ്‌ക്കിലൂടെ വിദ്വേഷ പരാമര്‍ശം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവതിക്കെതിരെ ഓച്ചിറ പോലീസ് കേസെടുത്തു. ക്ലാപ്പന കൊട്ടക്കാട്ട് സ്വദേശിനി രേഷ്മയ്ക്കെതിരെയാണ് നടപടി. യുവമോര്‍ച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ് സുബിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
'Reshma Kottackatt' എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി സമൂഹത്തില്‍ ലഹളയും സ്പര്‍ധയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് പരാതി.

കരുനാഗപ്പള്ളി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച പരാതിയുടെ തുടര്‍നടപടിയായി, ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ മുന്തിരി സ്വാമിനാഥന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

Tags