സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് , ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകും ; ചെന്നിത്തല

ramesh chennithala

കേരളത്തിലുടനീളം അപ്രഖ്യാപിത ലോഡ് ഷെഡിങ്ങാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ നേതാവല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകുമെന്ന സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കെഎസ്യു ചെന്നിത്തല മഹാത്മാ ഹൈസ്‌കൂളിലെ യൂണിറ്റ് സെക്രട്ടറിയായത്. നമ്മളൊക്കെ ഒരുദിവസം കൊണ്ട് സുപ്രഭാതത്തില്‍ പൊട്ടിവീണതൊന്നുമല്ല. പ്രയാസങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളര്‍ന്നുവന്നവരാണ് കോണ്‍ഗ്രസിന്റെ പഴയ തലമുറ. രാഷ്ട്രീയ രംഗത്ത്, ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ എഴുതിയാല്‍ നേതാവാകാം. അന്ന് കഷ്ടപ്പെട്ട് നടന്നും സൈക്കിളില്‍ പോയുമാണ് കെഎസ്യുവിനായി പ്രവര്‍ത്തിച്ചത്' എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

കേരളത്തിലുടനീളം അപ്രഖ്യാപിത ലോഡ് ഷെഡിങ്ങാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശ വാദം പൊളിഞ്ഞെന്നും ലോഡ് ഷെഡിംഗ് ഇല്ലാത്ത പത്ത് വര്‍ഷം എന്നായിരുന്നു പ്രചാരണം എന്നാല്‍ ലോഡ് ഷെഡിംഗിലും ചൂടിലും കേരളം ഉരുകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags