ശ്യാമളയെ താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

M.V. Govindan will not get any votes this time either

ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഭാര്യാപദം ഉയര്‍ന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദന്‍ ചോദിക്കുന്നു.

തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശ്യാമളയെ നിര്‍ത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍. ഭാര്യാപദം ഇപ്പോള്‍ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന സെക്രട്ടറി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചോദിച്ചു. ശ്യാമളയെ താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവായിരുന്ന ശ്യാമള പല പദവികള്‍ വഹിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താനുമായുള്ള വിവാഹം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഭാര്യാപദം ഉയര്‍ന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദന്‍ ചോദിക്കുന്നു.

tRootC1469263">

മട്ടന്നൂരില്‍ നിന്നും കെകെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതില്‍ യോഗത്തില്‍ ആരും ഒന്നും അഭിപ്രായപ്പെട്ടില്ല. അതേസമയം തന്നെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിട്ടുമില്ല. സമൂഹമാധ്യമങ്ങളിലെ പ്രചരണം ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

Tags