സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണു; ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
Updated: Jan 5, 2026, 16:39 IST
തുടയെല്ലിന് ഉള്‍പ്പെടെ പൊട്ടലുണ്ട്. ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി വീണത്.ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വീണത്
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല. കാല്‍ വഴുതി വീണതാണോ ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിന് ഉള്‍പ്പെടെ പൊട്ടലുണ്ട്. ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയിട്ടുണ്ട്.
tRootC1469263">.jpg)


