പേവിഷബാധ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിൽ നിന്നും ഇറങ്ങി ഓടി; ഓടയില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം

A young man who was being taken to the hospital for suspected rabies got out of the ambulance and ran away; he ended up in a ditch and died tragically.

തിരുവനന്തപുരം: പേവിഷബാധ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ആശുപത്രിയിലേക്കു പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംങ്ഷന് സമീപത്തെ ഓടയിലാണ് ഇദ്ദേഹം ചാടിയത്.

പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് ചാടി ഓടുകയായിരുന്നു. ഈഞ്ചയ്ക്കല്‍ ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് ഇദ്ദേഹം ചാടിയത്. ഉടന്‍ തന്നെ ആംബുലന്‍സ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതമാണോ പേവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല.

Tags