കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു; എറണാകുളം സ്വദേശി അയര്‍ലൻഡില്‍ മരിച്ചു
Updated: Nov 27, 2025, 14:13 IST
collaps,deathകുഴഞ്ഞുവീണ ഉടനെ സി.പി.ആർ. ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
എറണാകുളം : അയർലൻഡില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില്‍ വർഗീസ് ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 39 വയസായിരുന്നു.
tRootC1469263">കുഴഞ്ഞുവീണ ഉടനെ സി.പി.ആർ. ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കുക്കു സജിയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.
.jpg)


