കണ്ണൂര്‍ വിട്ട് അമ്പലപ്പുഴയില്‍ വന്ന് മത്സരിക്കാന്‍ പിണറായിയേയും എംവി ഗോവിന്ദനേയും വെല്ലുവിളിച്ച് ജി സുധാകരന്‍

g sudhakaran

'എല്ലാ ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വോട്ട് ലഭിക്കും

കണ്ണൂര്‍ വിട്ട് അമ്പലപ്പുഴയില്‍ വന്ന് മത്സരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വെല്ലുവിളിച്ച് മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍. ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വോട്ട് ലഭിക്കും. അങ്ങനെയാണ് എല്ലാവരും ജയിക്കുന്നത്. അങ്ങനെയല്ലാത്ത അഞ്ച് മണ്ഡലങ്ങള്‍ കണ്ണൂരില്‍ മാത്രമേയുള്ളൂ. അത് പിണറായിക്കും ഗോവിന്ദനും ജയിക്കാന്‍ ഉണ്ടാക്കിവെച്ചതാണെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി.

'എല്ലാ ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വോട്ട് ലഭിക്കും. അല്ലാതെ സ്വന്തം പാര്‍ട്ടിയുടെ വോട്ട് കൊണ്ട് ആര്‍ക്കും ജയിക്കാന്‍ പറ്റില്ല. അങ്ങനെ അഞ്ച് സീറ്റ് കണ്ണൂരില്‍ മാത്രമേയുള്ളൂ. നേതാക്കന്മാര്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം അഞ്ച് സീറ്റ് മാറ്റിവെച്ചു. അതുകൊണ്ടൊക്കെയാണ് പിണറായിയും ഗോവിന്ദനും ജയിക്കുന്നത്. അമ്പലപ്പുഴയില്‍ വന്ന് ജയിക്കാന്‍ ഗോവിന്ദനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. പിണറായി വിജയനെയും വെല്ലുവിളിക്കുകയാണ്. നിങ്ങളിവിടെ വരണമെന്നല്ല പറയുന്നത്. നിങ്ങളുടെ വര്‍ത്തമാനം കേട്ടാല്‍ വെല്ലുവിളിക്കാന്‍ തോന്നും. നിങ്ങള്‍ അവിടെത്തന്നെ മത്സരിച്ചാല്‍ മതി. കാരണം നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ സീറ്റാണത്', ജി സുധാകരന്‍ പറഞ്ഞു.

Tags