ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിനായി പ്രചരണം നടത്തി, വീഡിയോ തയ്യാറാക്കി; കാലിക്കറ്റിലെ അധ്യാപികക്ക് മെമ്മോ

swaraj
swaraj

സര്‍വകലാശാലയിലെ അസി. പ്രൊഫസറായ ഡോ. ശ്രീകല മുല്ലശ്ശേരിക്കാണ് മെമ്മോ നല്‍കിയത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജിന് വേണ്ടി പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപിക്കക്ക് മെമ്മോ. സര്‍വകലാശാലയിലെ അസി. പ്രൊഫസറായ ഡോ. ശ്രീകല മുല്ലശ്ശേരിക്കാണ് മെമ്മോ നല്‍കിയത്.

ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന വീഡിയോ ശ്രീകല മുല്ലശ്ശേരി തയ്യാറാക്കിയെന്നാണ് ആരോപണം. വീഡിയോ തയ്യാറാക്കുന്നതിനായി സര്‍വകലാശാലയുടെ ഔദ്യോഗിക റേഡിയോ ആയ 'റേഡിയോ സിയു'വിന്റെ സംവിധാനങ്ങള്‍ ദിരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്.

tRootC1469263">

ഈ നടപടികള്‍ ചട്ടലംഘനമാണെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് അധ്യാപികക്ക് മെമ്മോ നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ അധ്യാപിക വൈസ് ചാന്‍സലര്‍ക്ക് മറുപടി നല്‍കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags