ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മോശമായി പെരുമാറി; കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ പരാതിയുമായി മഞ്ചേശ്വരം എംഎല്‍എ

mla
mla

ഗണ്‍മാനെ ഉപയോഗിച്ച് സമരസമിതിക്കാരെ ഉള്‍പ്പെടെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും കളക്ടര്‍ ടോള്‍ പിരിവിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്നുമാണ് എ കെ എം അഷ്റഫിന്റെ ആരോപണം.

ജില്ലാ കളക്ടര്‍ക്കെതിരെ പരാതിയുമായി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. കുമ്പള ടോള്‍ പിരിവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഗണ്‍മാനെ ഉപയോഗിച്ച് സമരസമിതിക്കാരെ ഉള്‍പ്പെടെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും കളക്ടര്‍ ടോള്‍ പിരിവിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്നുമാണ് എ കെ എം അഷ്റഫിന്റെ ആരോപണം.

tRootC1469263">

ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതിന് മുന്‍പ് ടോള്‍ പിരിക്കാനുളള ശ്രമത്തിന്മേലാണ് പ്രതിഷേധം. 

അതേസമയം, പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം.

Tags