പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ അവധി ചോദിച്ചു; ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ.റീനയെ മാറ്റി

health department

പകര്‍ച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി. പകര്‍ച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതിന് പിന്നാലെയാണ് ഡോ റീനയെ മാറ്റിയത്. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല.

പകര്‍ച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഷിഗെല്ല പടരുകയും കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത്. മൂന്ന് വര്‍ഷം തികച്ച ഡോ റീനയെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള കാര്യമാണ്. അത് ആരാവണം എന്നതില്‍ തീരുമാനമായിട്ടില്ല. പിന്നാലെയാണ് ഡോ മീനാക്ഷിക്ക് താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

Tags