സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

google news
court

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള പോസ്റ്റ് നീക്കം ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം. ഉടന്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും പോസ്റ്റ് ഷെയര്‍ ചെയ്യുന്നില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
സിന്ധുവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 
പോസ്റ്റ് നീക്കിയ ശേഷം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
 

Tags