പിഎസ് ശ്രീധരൻപിള്ളയ്ക്ക് വിശിഷ്ട സീനിയർ അഭിഭാഷക പദവിനൽകി ഹൈക്കോടതി ഫുൾകോർട്ട്
അപേക്ഷ പോലും നല്‍കാതെയാണ് നാല് പതിറ്റാണ്ടിലേറെ നീണ്ട നിയമവൃത്തിയിലെയും പൊതുപ്രവര്‍ത്തനത്തിലെയും സംഭാവനകള്‍ പരിഗണിച്ച് ഹൈക്കോടതി ഫുള്‍കോര്‍ട്ട് ഈ അപൂര്‍വ അംഗീകാരം അദ്ദേഹത്തിന് നല്‍കിയത്
കൊച്ചി: മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയര്‍ അഭിഭാഷക പദവി നല്‍കാന്‍ കേരള ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനം. അപേക്ഷ പോലും നല്‍കാതെയാണ് നാല് പതിറ്റാണ്ടിലേറെ നീണ്ട നിയമവൃത്തിയിലെയും പൊതുപ്രവര്‍ത്തനത്തിലെയും സംഭാവനകള്‍ പരിഗണിച്ച് ഹൈക്കോടതി ഫുള്‍കോര്‍ട്ട് ഈ അപൂര്‍വ അംഗീകാരം അദ്ദേഹത്തിന് നല്‍കിയത്
അഭിഭാഷകന്‍ ഹാജരായ പ്രധാന കേസുകള്‍, നിയമരംഗത്തെ സംഭാവനകള്‍, പ്രബന്ധങ്ങള്‍, പ്രവര്‍ത്തി പരിചയം എന്നിവ ഈ സമിതി സൂക്ഷ്മമായി വിലയിരുത്തും. തുടര്‍ന്ന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അഭിഭാഷകരെ സ്ഥിരം സമിതി നേരിട്ട് അഭിമുഖം നടത്തും. സ്ഥിരം സമിതി ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ എല്ലാ ജഡ്ജിമാരും അടങ്ങുന്ന ഫുള്‍ കോര്‍ട്ട് യോഗത്തില്‍ വയ്ക്കും. തുടര്‍ന്ന് ഏകകണ്ഠമായോ ഭൂരിപക്ഷത്തോടെയോ അംഗീകാരം നല്‍കുന്നതോടെയാണ് ഒരാള്‍ക്ക് ഔദ്യോഗികമായി വിശിഷ്ട സീനിയര്‍ അഭിഭാഷക പദവി ലഭിക്കുന്നത്.
ഗവര്‍ണര്‍ പദവിക്ക് ശേഷം ഈ പദവി നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധരന്‍ പിള്ള.'വിശിഷ്ട സീനിയര്‍ അഭിഭാഷക' പദവിക്കായി അപേക്ഷ നല്‍കുകയോ സ്വമേധയാ തെരഞ്ഞെടുക്കുകയോ ആണ് രീതി. നിശ്ചിത പ്രവര്‍ത്തി പരിചയവും യോഗ്യതയുമുള്ള അഭിഭാഷകര്‍ക്ക് സീനിയര്‍ പദവിക്കായി കോടതിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായും മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍, അഡ്വക്കേറ്റ് ജനറല്‍ അല്ലെങ്കില്‍ അറ്റോണി ജനറല്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്.
.jpg)

