മാനന്തവാടിയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയ സംഭവം ; പ്രതികള്‍ക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന

police8
police8

ഫോണ്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു.

വയനാട് മാനന്തവാടിയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരന്‍ വടകര സ്വദേശി സല്‍മാന്‍ വടക്കന്‍ കേരളത്തിലെ പൊലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

tRootC1469263">

ഫോണ്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു.
കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ മൂന്നംഗ സംഘം പൊലീസിന്റെ വലയിലാക്കുന്നത്. വടകര സ്വദേശികളായ ആസിഫ്, റസാഖ്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്.

കുഴല്‍പ്പണക്കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സംശയമുണ്ട്. കുഴല്‍പ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു.
വടക്കന്‍ കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടതെന്നുമാണ് ഫോണ്‍ വിശദാംശങ്ങളിലെ കണ്ടെത്തല്‍.വാട്ട്‌സാപ് ചാറ്റുകള്‍ അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കടന്നിരിക്കുന്നത്. മൂന്നു കോടി 15 ലക്ഷത്തി 11,500 രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്.
 

Tags