കേരളത്തെപ്പറ്റി വിദ്വേഷ പരാമര്‍ശ വീഡിയോ; യൂട്യൂബര്‍ അമൃത് സിംഗ് ഡാരനെതിരെ കേസെടുത്തു

amrit singh daran

അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയില്‍ ഫോര്‍ട്ടു കൊച്ചി പൊലീസാണ് കേസെടുത്തത്.

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയില്‍ ഫോര്‍ട്ടു കൊച്ചി പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ 22 ന് രാവിലെയാണ് ഇന്‍സറ്റഗ്രാമില്‍ പോസ്റ്റിട്ടത്.
ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ ബീഫ് വില്‍ക്കുന്നുണ്ടെന്നും ഒരു ന്യൂനപക്ഷ മതവിഭാഗം കൂടുതലായി പ്രദേശത്ത് താമസിക്കുന്നത് കൊണ്ടാണ് ഇതെന്നും വീഡിയോയിലുണ്ട്. ഗാന്ധിജിയുടെ പ്രതിമക്കൊപ്പം ജിന്നയുടെ പ്രതിമയും ഇവിടെയുണ്ടെന്ന് വീഡിയോവില്‍ പറയുന്നു. ഈ പോസ്റ്റിന് കീഴില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നുവെന്നും രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ഇതിടയാക്കുമെന്നും കാട്ടിയാണ് ജുഡ് വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Tags