കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍
വൈശേരി സ്വദേശി മോഹനന്‍ ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ആണ് സംഭവം
കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തര്‍ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനന്‍ ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ആണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം.
പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ വീണ്ടും കാട്ടാന എത്തിയപ്പോള്‍ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ മോഹ?നന് മരണപ്പെട്ടു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
.jpg)

