പാലക്കാട് മാലിന്യത്തിൽ നിന്ന് കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി ഹരിത കർമ്മസേനാ പ്രവർത്തകർ

Haritha Karma Sena activists return a gold necklace worth two pavanas found in garbage in Palakkad to its owner

പാലക്കാട്: മാലിന്യത്തിൽ നിന്ന് കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി ഹരിത കർമ്മസേനാ പ്രവർത്തകരുടെ മാതൃക. വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി പതിനഞ്ചാം വാർഡിലെ ഞാറക്കൽ മാധുര്യം വീട്ടിൽ അശ്വതിയുടെ സ്വർണമാലയാണ് സേനാംഗങ്ങളായ സി. പ്രിയ, സി.വി. ഷീജ, എ. വിജയലക്ഷ്മി എന്നിവർ തിരികെ നൽകിയത്. 

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടയാണ് സ്വർണം ലഭിച്ചത്. ആ സമയം വീട്ടിലുണ്ടായിരുന്ന വീട്ടുടമ മാധവനെയും ഭാര്യ കോമളത്തെയും വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ മരുമകൾ അശ്വതിയുടെ മാല തിരിച്ചറിഞ്ഞു. നിറപുഞ്ചിരിയോടെ മാല ഉടമയ്ക്ക് കൈമാറി.ഹരിതസേന പ്രവർത്തകരെ വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജയുടെ നേതൃത്വത്തിൽ ആദരിച്ചു.
 

Tags