ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: പിതാവ് രാജേഷിനെതിരെ കേസെടുക്കും

rahul

നാല് പെൺകുട്ടികളെ സിബ്ല്യൂസി നേരത്തെ ഏറ്റെടുത്തിരുന്നു.. രക്ഷിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നടപടി.

ആലപ്പുഴ: ഹരിപ്പാട് മരിച്ച രണ്ട് വയസുകാരൻ രാഹുലിന്റെ മരണത്തിൽ പിതാവ് രാജേഷിനെതിരെ കേസെടുക്കും. ആഭ്യന്തര മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചെന്ന് രാഹുലിന്റെ വീട് സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

നവജാത ശിശുവിനെ സിബ്ല്യൂസി ഏറ്റെടുക്കുമെന്നും മന്ത്രി.നാല് പെൺകുട്ടികളെ സിബ്ല്യൂസി നേരത്തെ ഏറ്റെടുത്തിരുന്നു.രക്ഷിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നടപടി.

കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ് – താര ദമ്പതികളുടെ മകൻ രാഹുലിന്റെ മരണത്തിലാണ് തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം നടക്കുന്നത്. രാജേഷിന്റെയും താരയുടെയും ഏഴ് കുട്ടികളിൽ രണ്ടാമത്തെ കുട്ടിയാണ് ഒരു വർഷത്തിനിടെ മരണപ്പെടുന്നത്.

രണ്ട് വയസുകാരനായ രാഹുൽ കിടക്കയിൽ മരിച്ച നിലയിലാണെന്നാണ് അച്ഛൻ രാജേഷ് പോലീസിനോട് പറഞ്ഞത്. ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്.കുട്ടി പട്ടിണി കിടന്നു മരിച്ചു എന്നത് സങ്കടകരമെന്ന് മന്ത്രി പറഞ്ഞു. ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി

Tags