ഹരിപ്പാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു
Jul 16, 2026, 15:08 IST
ഹരിപ്പാട് : ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ജൂലൈ 15 ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം നടന്നത്.
ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
.jpg)

