കുംഭമേള സ്റ്റാമ്പും ക്യാൻസിലേഷൻ ഫസ്റ്റ് ഡേകവറും സ്വാന്തമാക്കി ഫിലാറ്റ് ലിസ്റ്റ് ഹരിദാസ്
Mar 8, 2025, 14:46 IST


തളിപ്പറവ: കുംഭമേള സ്റ്റാമ്പും ക്യാൻസിലേഷൻ ഫസ്റ്റ് ഡേകവറും സ്വാന്തമാക്കി ഫിലാറ്റ് ലിസ്റ്റ് ഹരിദാസ് വി. കഴിഞ്ഞ 13 ന് കുംഭമേള നഗരിയിൽ റിലീസ് ചെയ്തതാണ് ഈ സ്റ്റാമ്പും, ഫസ്റ്റ്ഡേകവറും.
5 രൂപ വിലവരുന്ന സ്റ്റാമ്പിൻ്റെ മിനിയേച്ചർ ഷീറ്റിൽ വൃത്താകൃതിയുള്ള മൂന്ന് സ്റ്റാമ്പുകളും കൂടാതെ ക്യാൻസിലേഷൻ ചെയ്ത ഫസ്റ്റ് ഡേകവറും അടങ്ങിയതാണ്.
144 വർഷം കൂടുമ്പോൾ നടക്കുന്ന ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കിയ സ്റ്റാമ്പ് ഭാരതിയ തപാൽ വകുപ്പ് പ്രയാഗ് രാജ് പോസ്റ്റാഫിസിൽ നടന്ന ചടങ്ങിൽ കമ്മ്യൂണിക്കേഷൻ ആൻ്റ് വടക്ക് കിഴക്ക് റിജിയൺ വികസന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രകാശനം ചെയ്തത്.