സ്ത്രീധനത്തെ ചൊല്ലി പീഡനം; മുഖത്തും കണ്ണിനും പരുക്കേറ്റ യുവതി ചികിത്സയില്‍
Apr 12, 2025, 07:01 IST


സംഭവത്തില്‍ ഭര്‍ത്താവ് സരുണ്‍, സരുണിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാന്‍ പൊലീസ് കേസെടുത്തത്.
സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കോഴിക്കോട് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ ഭര്‍ത്താവ് സരുണ്‍, സരുണിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാന്‍ പൊലീസ് കേസെടുത്തത്.
ഭര്‍തൃ വീട്ടുകാര്‍ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് പലതവണ സ്വര്‍ണ്ണവും പണവും കൈപ്പറ്റിയെന്നും തിരികെ ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. മുഖത്തും കണ്ണിനും പരുക്കേറ്റ യുവതിയെ കല്ലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
