തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽ നിന്ന് ചാടി; തിരിച്ചുകയറ്റാൻ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽ നിന്ന് പുറത്തുചാടി. മുൻപ് ചാടിപ്പോയ അതേ കുരങ്ങ് തന്നെയാണ് ഇത്തവണയും കൂട് വിട്ടിറങ്ങിയത്. കുരങ്ങ് മൃഗശാല വളപ്പിന് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ വ്യക്തമാക്കി.തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽ നിന്ന് ചാടിയത്. തുടർന്ന് സമീപത്തെ വലിയ മരത്തിൽ കയറിയിരിക്കുകയാണ്. ഭക്ഷണം നൽകിയും മറ്റും കുരങ്ങിനെ കൂട്ടിലേക്ക് തിരിച്ചുകയറ്റാനുള്ള ശ്രമത്തിലാണ് മൃഗശാലാ അധികൃതർ. നിരീക്ഷണത്തിനായി രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
2023-ൽ തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. മുൻപും ഇതേ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോവുകയും മൃഗശാലയ്ക്ക് പുറത്തുകടന്ന് നഗരത്തിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് ദിവസങ്ങളോളം ഏറെ പണിപ്പെട്ടാണ് ജീവനക്കാർ കുരങ്ങിനെ പിടികൂടി തിരിച്ചെത്തിച്ചത്.
.jpg)

