സംഘ് പരിവാർ അംബേദ്കറെ വിഗ്രഹവൽകരിക്കുകയും ആശയങ്ങളെ ചങ്ങലക്കിടുകയും ചെയ്യുന്നു : ഹമീദ് വാണിയമ്പലം

Sangh Parivar idolizes Ambedkar and chain ideas: Hameed Vaniyambalam
Sangh Parivar idolizes Ambedkar and chain ideas: Hameed Vaniyambalam


മലപ്പുറം: സംഘപരിവാർ  അംബേദ്കറുടെ ആശയങ്ങളെ ചങ്ങലക്കിട്ട് അദ്ദേഹത്തെ വിഗ്രഹവൽകരിക്കുകയാണന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം.അവർ ഭരണഘടനയെ ഉയർത്തിക്കാട്ടുകയും അതിന് ബാഹ്യമായി  മനുസ്മൃതി അടിസ്ഥാനമാക്കി ഒരു പ്രത്യയശാസ്ത്ര വ്യവഹാരം സ്ഥാപിച്ചെടുക്കുകയുമാണ്.  

ഇതിനെതിരെ സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന്  ശക്തമായ ചെറുത്ത് നിൽപ്പ് നടക്കണമെന്നും അദ്ദേഹം പറഞ്ഞു.Pചിന്നൻ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം സംഘടിപ്പിച്ച 'ഇന്ത്യൻ ഭരണഘടനയും അംബേദ്കറും'  ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ. പി.എ.പൗരൻ (PUCL),  കൃഷ്ണൻ കുനിയിൽ (വെൽഫെയർ പാർട്ടി), അഡ്വ.സാദിഖ് നടുത്തൊടി.(SDPI), ഡോ . റഷീദ് അഹമ്മദ് (കാലിക്കറ്റ് സെനറ്റ് മെമ്പർ), ചന്ദ്രൻ താനൂർ (IDF സംസ്ഥാന കമ്മിറ്റി അംഗം), ഡോ.വി.ഹിക്മത്തുല്ല, സിപി നഹാസ്, ഷർമിന (പുരോഗമന യുവജന പ്രസ്ഥാനം), സബീൽ ചെമ്പ്രശ്ശേരി (ഫ്രറ്റേണിറ്റി), ബിന്ദു പരമേശ്വരൻ, സുഭദ്ര വണ്ടൂർ (വുമൺ ജസ്റ്റീസ് മൂവ്മെൻ്റ്), ദാമോദരൻ (വെൽഫെയർ പാർട്ടി), രാജൻ ചെട്ടിയകത്ത് (അംബേദ്ക്കർ ജനപരിഷത്ത്), വിജയൻ കൊടുമുടി (ദളിത് സംരക്ഷണ സമിതി), അഡ്വ.പ്രവീൺ കൊണ്ടോട്ടി, ഷുക്കൂർ എം ഇ (fitu), ഹംന സി എച്ച്, മുർഷിദ വിഎസ് (ഫ്രറ്റേണിറ്റി) തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സഫീർഷാ കെ.വി. മോഡറേറ്ററായി.

Tags