പാതിവില തട്ടിപ്പ് കേസ്‌; ഇഡി കുറ്റപത്രം സമർപ്പിച്ചു, അനന്തു കൃഷ്ണനും ആനന്ദകുമാറും പ്രതികൾ

Half-price scam case; ED files chargesheet, Ananthu Krishnan and Anandakumar accused

അനന്തു കൃഷ്ണനും കെ.എൻ. ആനന്ദകുമാറുമാണ് കേസിലെ പ്രതികൾ. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള കമ്പനികളും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.

കലൂർ: പാതിവില തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. അനന്തു കൃഷ്ണനും കെ.എൻ. ആനന്ദകുമാറുമാണ് കേസിലെ പ്രതികൾ. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള കമ്പനികളും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. അനന്തു കൃഷ്ണന്‍റെ 4.5 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എണ്ണായിരത്തോളം പേർ പരാതി നൽകിയ കേസിൽ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഇഡി കണ്ടെത്തൽ.


 

Tags