ഹജ്ജ് 2026: പ്രാഥമിക നടപടികൾ ആരംഭിച്ചു , അപേക്ഷാ നടപടികൾ അടുത്ത മാസം ആരംഭിക്കും

hajj
hajj


മലപ്പുറം :  അടുത്തവർഷത്തേക്കുള്ള (2026) ഹജ്ജ് പ്രാഥമിക നടപടിക്രമങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരിക്കുകയാണ്.  ഹജ്ജ് അപേക്ഷാ നടപടികൾ അടുത്ത മാസത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആയതിനാൽ അടുത്തവർഷം (2026) ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നു.

tRootC1469263">

* അപേക്ഷകർക്ക് മെഷീൻ റിഡബൾ ഇന്റർനാഷണൽ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. * പാസ്‌പോർട്ട് കാലാവധി 2026 ഡിസംബർ 31 വരെങ്കിലും ഉണ്ടായിരിക്കണം.
*  ഹജ്ജ് പോർട്ടലിനായുള്ള നുസുക് മസാർ പോർട്ടലിൽ ഡീറ്റയിൽസ് സബ്മിറ്റ് ചെയ്യുന്നതിന്നായി, പുതിയ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുന്ന ഹജ്ജ് അപേക്ഷകർ കുടുംബപ്പേര്/അവസാന നാമം (Surname/Last Name) എന്നിവ കൂടി ചേർക്കണമെന്നും, ഈ കോളങ്ങൾ ശൂന്യമാക്കിയിടരുതെന്നും അറിയിക്കുന്നു.
വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് 2026 സർക്കൂലർ നമ്പർ -01 കാണുക.
 

Tags