ഹജ്ജ് തീർത്ഥാടകർക്കുള്ള ആദ്യ ഘട്ട പണമടയ്ക്കൽ; ഒരാഴ്ച കൂടി സമയം അനുവദിക്കണം: മന്ത്രി. എൻ. ഷംസുദ്ദീൻ

“Is there any point in talking about it now, after having signed away everything?” — Education Minister N. Shamsuddeen levels sharp criticism against the former LDF government regarding the PM SHRI scheme.

 ഹജ്ജ് തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യ ഗഡു തുക അടയ്ക്കുന്നതിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിന് കത്തയച്ചു. ഈ വർഷത്തെ  തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഈ മാസം പത്താം തീയതിയ്ക്കകം  ആദ്യ ഗഡു  അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഈ കാലയളവിൽ വരുന്ന രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം  പൊതു അവധിയായതിനാൽ, നിരവധി സാധാരണ തീർത്ഥാടകർക്കും നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യം മനസിലാക്കി പണമടയ്ക്കാനുള്ള തീയതി ഒരാഴ്ച കൂടി നീട്ടി നൽകണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനോട് അഭ്യർത്ഥിച്ചു.

Tags