ഹജ്ജ് - 2026 ആദ്യഗഡു അടക്കുന്നതിനുള്ള തിയ്യതി 2025 ആഗസ്റ്റ് 25 വരെ വരെ നീട്ടി

hajj
hajj


മലപ്പുറം :  2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ അടവാക്കുന്നതിനുള്ള തിയ്യതി 2025 ആഗസ്റ്റ് 25 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 9 പ്രകാരം അറിയിച്ചു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും പണമടക്കാവുന്നതാണ്.  

tRootC1469263">

പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് മെഡിക്കൽ ഓഫീസ്സർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും, ഡിക്ലറേഷൻ എന്നിവ 2025 ഓഗസ്റ്റ് 30-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യാനും നിലിൽ സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡിയിൽ ലഭ്യമാകും. ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തന്നെ അപ്ലോഡ് ചെയ്യാനുമാകും. 
 

Tags