പി.എം ശ്രീ നടപ്പാക്കിയിരുന്നെങ്കില്‍ മാഞ്ഞു പോകാത്ത കളങ്കമായേനെ, എല്‍ഡിഎഫിനെ രക്ഷിച്ചത് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

binoy

കേരളത്തില്‍ പി.എം ശ്രീ നടപ്പാക്കിയില്ലെന്ന് സിപിഐക്കും സിപിഎമ്മിനും നട്ടെല്ല് വളയ്ക്കാതെ പറയാം.

എല്‍ഡിഎഫിനെ രക്ഷിച്ചത് സിപിഐ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് ഭരണകാലത്ത് പി.എം ശ്രീ നടപ്പാക്കിയിരുന്നെങ്കില്‍ മാഞ്ഞു പോകാത്ത കളങ്കമായേനെയെന്ന് ബിനോയ് വിശ്വം പറഞ്ഞു. അപമാനക്കയത്തില്‍ നിന്ന് എല്‍ഡിഎഫിനെ രക്ഷിച്ചത് സിപിഐയാണെന്നും പി എം ശ്രീയില്‍ ബിജെപിക്ക് കീഴ്‌പ്പെട്ടു പോയ പക്ഷമാണ് കേരളത്തിലെ എല്‍ഡിഎഫ് എന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ പി.എം ശ്രീ നടപ്പാക്കിയില്ലെന്ന് സിപിഐക്കും സിപിഎമ്മിനും നട്ടെല്ല് വളയ്ക്കാതെ പറയാം. ഐക്യമെന്നാല്‍ സമരവും കൂടി ചേര്‍ന്നതാണ്. സമരമില്ലാതെ ഐക്യം പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആര്യങ്കാവിലെ പൊതു പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. 

Tags