ചന്ദ്രാപ്പിന്നി ചാമക്കാല ബീച്ചില്‍ ജിപ്സി അഭ്യാസത്തിനിടെ വാഹനം മറിഞ്ഞു ; 14 കാരന്‍ മരിച്ചു
Dec 23, 2025, 06:14 IST
ചാമക്കാല രാജീവ് റോഡ് ബീച്ചിലായിരുന്നു സംഭവം.
ചന്ദ്രാപ്പിന്നി ചാമക്കാല ബീച്ചില്‍ ജിപ്സി അഭ്യാസത്തിനിടെ അപകടം. 14 കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ചാമക്കാല സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. കൈപ്പമംഗലം സ്വദേശിയായ ഷജീര്‍ ആണ് ജിപ്സികൊണ്ട് ഡ്രിഫ്റ്റിംഗ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് ബീച്ചിലായിരുന്നു സംഭവം.
tRootC1469263">അഭ്യാസ പ്രകടനത്തിനിടെ വാഹനം നിയന്ത്രണം വിട്ട് കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനടിയില്‍പെട്ട മുഹമ്മദ് സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് വാഹനം ഓടിച്ചിരുന്ന ആള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ബീച്ചില്‍ വാഹനാഭ്യാസം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
.jpg)


