പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ ഗ്യാനേഷ് കുമാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല: എം എ ബേബി

m a baby

സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും യുവാക്കളെയും തെരുവിലൂടെ വലിച്ചിഴച്ചുവെന്ന് എം എ ബേബി പറഞ്ഞു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും യുവാക്കളെയും തെരുവിലൂടെ വലിച്ചിഴച്ചുവെന്ന് എം എ ബേബി പറഞ്ഞു. 

ബലം പ്രയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് മോദിയും അമിത് ഷായും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്ത ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണം. വിയോജിപ്പിക്കുളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്നതിലൂടെ ഗ്യാനേഷ് കുമാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും എം എ ബേബി പറഞ്ഞു. എക്സിലൂടെയായിരുന്നു എം എ ബേബിയുടെ പ്രതികരണം

Tags