ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച

Repairs underway at Guruvayur temple; restrictions on pradakshina from today till Friday


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച. 56 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതില്‍ ഏഴ് അപേക്ഷകള്‍ തള്ളി. ബാക്കിയുള്ള 49 പേര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍ ദേവസ്വം ഓഫീസില്‍നിന്നും കത്തയച്ചിട്ടുണ്ട്. 18ന് രാവിലെ അപേക്ഷകരുമായി തന്ത്രി അഭിമുഖം നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കും.

tRootC1469263">

 ക്ഷേത്രത്തില്‍ ഉച്ചഃപൂജ കഴിഞ്ഞ് നട തുറന്നാലാണ് നറുക്കെടുപ്പ്. യോഗ്യത നേടിയവരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിക്കും. നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് സുധാകരന്‍ നമ്പൂതിരി നറുക്കെടുക്കും. നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരുന്ന് 31ന് രാത്രി ചുമതലയേല്‍ക്കും. ഏപ്രില്‍ 1 മുതല്‍ 6 മാസമാണ് കാലാവധി. അതുവരെ പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജകള്‍ നിര്‍വഹിക്കും.

Tags