ചട്ട ലംഘനം നടന്നോ ..? മുഖ്യമന്ത്രിയുടെ വിവാദ ഗുരുവായൂർ സന്ദർശനത്തിൽ പരിശോധന തുടങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ

Was there a violation of rules? Guruvayur Devaswom Board Chairman begins inspection of Chief Minister's controversial Guruvayur visit

മന്ത്രി എപി അനിൽകുമാറിൻറെ മകൻറെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ന്ദർശനം പുലർച്ചെ മുതൽ കാത്തുനിന്ന ഭക്തർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്.

 തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദർശന വിവാദത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.

മന്ത്രി എപി അനിൽകുമാറിൻറെ മകൻറെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ന്ദർശനം പുലർച്ചെ മുതൽ കാത്തുനിന്ന ഭക്തർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. എന്നാൽ, ഞായറാഴ്ച ദർശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാറും വ്യക്തമാക്കി.

ക്ഷേത്രത്തിൽ നെയ് വിളക്ക് ചീട്ടാക്കുന്നയാൾക്ക് വരിനിൽക്കാതെ ദർശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി കെ ഗോപാലകൃഷ്ണൻ അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു. അഞ്ച് പേർക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉൾപ്പടെനാല് പേരാണ് ദർശനത്തിനായി കയറിയത്. മറ്റ് ഭക്തർക്ക് തടസ്സമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാറും വിശദീകരിച്ചു.

Tags