കയറി നില്ക്കാൻ പ്ലാറ്റ്ഫോമുള്ള ക്രമീകരിക്കാവുന്ന ഒരു ഗോവണി വാങ്ങാൻ ഗുരുവായൂരപ്പന് പാകമില്ലാതായോ ഭഗവാനേ; പരിഹസിച്ച് ശശികല ടീച്ചർ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജീവനക്കാരൻ വിളക്കിനുമേൽ ചവിട്ടികൊണ്ട് തിരിയിടുന്നതിനെ രൂക്ഷമായി പരിഹസിച്ച് ശശികല ടീച്ചർ. ഫേസ്ബുക്കിലാണ് വിളക്കിനുമേൽ ചവിട്ടികൊണ്ട് തിരിയിടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ശശികല ടീച്ചറുടെ പ്രതികരണം. കയറി നില്ക്കാൻ പ്ലാറ്റ്ഫോമുള്ള ക്രമീകരിക്കാവുന്ന ഒരു ഗോവണി വാങ്ങാൻ ഗുരുവായൂരപ്പന് പാകമില്ലാതായോ ഭഗവാനേ, എന്നാണ് ശശികല ടീച്ചറുടെ പരാമർശം.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം. ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി ഇവിടെയെത്തുന്നത്.ക്ഷേത്രത്തിന്റെ പ്രതിമാസ ഭണ്ഡാരവരവ് ശരാശരി 8.5 കോടി രൂപയാണ്. കൂടാതെ, സ്വർണം, വെള്ളി എന്നിവയ്‌ക്ക് പുറമെ ഇ-ഭണ്ഡാരങ്ങൾ വഴിയും ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. എന്നിട്ട് പോലും ഗോവണി വാങ്ങാൻ പണമില്ലേ എന്ന തരത്തിലാണ് ശശികലടീച്ചറുടെ പോസ്റ്റ് സൂചിപ്പിക്കുന്നത്.
നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. വിളക്കിൽ ചവിട്ടി തിരി കൊളുത്തുന്നത്
തീരെ ശരിയല്ല എന്ന തരത്തിലുള്ള കമന്റുകളുമായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്
.jpg)

