പണി വരുന്നു...! നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധക്കാരുടെ തല അടിച്ചുപൊളിച്ച് 'രക്ഷാപ്രവർത്തനം' നടത്തിയ ഗൺമാൻമാരെ സസ്‌പെൻഡ് ചെയ്‌തേക്കും

Work is coming...! Gunmen who carried out 'rescue' by beheading protesters during the New Kerala Yatra may be suspended

രക്ഷാപ്രവർത്തനം നടത്തിയ കേസിൽ അനിൽ കുമാറിനും സന്ദീപിനും ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. അതിനെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും നൽകിയ തടസഹർജി പരിഗണിച്ച് കോടതി ക്രൈംബ്രാഞ്ച് റിപ്പോർട്ട് തളളുകയും തുടരന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. 2023 ഡിസംബർ പതിനഞ്ചിനാണ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ച് കെഎസ്‌യു- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ക്രൂര മർദനമേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധിച്ചതിനായിരുന്നു മർദ്ദനം. 

 തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധക്കാരുടെ തല അടിച്ചുപൊളിച്ച കാവൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ സസ്‌പെൻഡ് ചെയ്‌തേക്കും. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിളിച്ച് ന്യായീകരിച്ച ക്രൂരമായ മർദ്ദനത്തിന് നേതൃത്വം നൽകിയ ഗൺമാൻമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കങ്ങളാണ് സജീവമാകുന്നത്.  

ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മർദനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസ് പരാതി നൽകും. പരാതി ലഭിച്ചാലുടൻ സസ്‌പെൻഷൻ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുവരെയും മാറ്റിനിർത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

Work is coming...! Gunmen who carried out 'rescue' by beheading protesters during the New Kerala Yatra may be suspended3

നിലവിലെ 'ക്ലീൻ ചിറ്റ് റിപ്പോർട്ട്' അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്കും കടക്കും. പുതിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് എ ഡി തോമസിന്റെ നീക്കം. മർദ്ദന ദൃശ്യങ്ങൾ കിട്ടിയില്ല എന്നായിരുന്നു ആദ്യ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. അതിനിടെ അനിൽകുമാറിന് സി ഐ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നൽകിയിരുന്നു.

രക്ഷാപ്രവർത്തനം നടത്തിയ കേസിൽ അനിൽ കുമാറിനും സന്ദീപിനും ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. അതിനെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും നൽകിയ തടസഹർജി പരിഗണിച്ച് കോടതി ക്രൈംബ്രാഞ്ച് റിപ്പോർട്ട് തളളുകയും തുടരന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. 2023 ഡിസംബർ പതിനഞ്ചിനാണ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ച് കെഎസ്‌യു- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ക്രൂര മർദനമേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധിച്ചതിനായിരുന്നു മർദ്ദനം. 

പൊലീസ് ലാത്തിയേക്കാൾ നീളമുളള വടി കൊണ്ടുളള അടിയേറ്റ് കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന എ ഡി തോമസിന്റെ തല പൊട്ടി, കഴുത്തിൽ നീരും കഠിനമായ തലവേദനയുമായി മാസങ്ങളോളം ചികിത്സയിലായിരുന്നു. ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സീറ്റില്ലെന്ന് നേതൃത്വം അറിയിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് കോട്ടയായ ആലപ്പുഴ മണ്ഡലമാണ് എ ഡി തോമസിന് മത്സരിക്കാൻ പാർട്ടി കൊടുത്തത്. എ ഡി തോമസ് വിജയിക്കുകയും ചെയ്തു. സിപിഐഎമ്മിന്റെ മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായ പിപി ചിത്തരഞ്ജനെയാണ് എ ഡി തോമസ് പരാജയപ്പെടുത്തിയത്.

Tags