അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റില്‍
Updated: Sep 8, 2026, 06:42 IST
സംഭവത്തില്‍ അതിഥി തൊഴിലാളിയും സുഹൃത്തുമായ സുനില്‍ കിറോയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
എടവണ്ണപ്പാറ എടശ്ശേരികടവില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു. സംഭവത്തില്‍ അതിഥി തൊഴിലാളിയും സുഹൃത്തുമായ സുനില്‍ കിറോയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി പ്രകാശിന് പരസ്ത്രീ ബന്ധമുണ്ടെന്ന് സുനില്‍ കിറോയുടെ ഭാര്യയോട് പ്രകാശ് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന് സമീപമാണ് പ്രകാശിനെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
.jpg)

