പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ട അതിഥിത്തൊഴിലാളിക്ക് കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Guest worker bitten by baby snake in pocket; admitted to hospital

മഞ്ചേരി: പാമ്പിൻകുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് കടിയേറ്റു. ഇന്ന് രാവിലെ ഒതായിയിലാണ് സംഭവം. മുപ്പതുകാരനായ അസം സ്വദേശി ബിനോയ്‌ക്കാണ്‌ പാമ്പിന്റെ കടിയേറ്റത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

താമസസ്ഥലത്തിനടുത്ത് നിന്നും പിടികൂടിയ പാമ്പിനെയാണ് ഇയാൾ പാന്റിന്റെ പോക്കറ്റിനകത്തിട്ടു നടന്നത്. മദ്യലഹരിയിലായിരിക്കെയാണ് പാമ്പിനെ പിടികൂടിയതെന്നും ഇയാളെ ആശുപത്രിയിലെത്തിച്ച നാട്ടുകാർ പറഞ്ഞു.
 

Tags