സംസ്കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

teacher
teacher

തിരുവനന്തപുരം : സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത വേദാന്ത, വ്യാകരണ, സാഹിത്യ വിഭാഗങ്ങളിൽ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ജൂൺ 16ന് രാവിലെ 11ന് വേദാന്ത വിഭാഗത്തിലും ഉച്ചയ്ക്ക് 2ന് വ്യാകരണ വിഭാഗത്തിലും ജൂൺ 17ന് രാവിലെ 11ന് സാഹിത്യ വിഭാഗത്തിലേക്കുമുള്ള ഉദ്യോഗാർഥികൾക്ക് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖം നടത്തും.

tRootC1469263">

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159, 0471 2322930.
 

Tags