'പരിപാടി നടക്കാതെ നികുതി എന്തിന്? GST കമ്മീഷന്‍ മറുപടി പറയണം' ; മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ആർബിസി കമ്പനി ജിഎസ്ടി അടച്ചില്ലെന്ന ആരോപണത്തിൽ തോമസ് ഐസക്‌

After ruling for ten years, the party members became more arrogant; People believed the BJP deal propaganda, says Thomas Isaac

 കൊച്ചി: മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ആർബിസി കമ്പനി ജിഎസ്ടി അടച്ചില്ലെന്ന ആരോപണത്തിൽ പ്രതികരിച്ച് മുന്‍ ധനമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്. പരിപാടി നടക്കാതെ എന്ത് ജിഎസ്ടി എന്ന് ചോദിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സര്‍ക്കാരിന്റേത് വൈരാഗ്യബുദ്ധിയോടെയുള്ള വേട്ടയാടലെന്നാണ് തോമസ് ഐസക് പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് തെറ്റാണെന്നും ജിഎസ്ടി തട്ടിപ്പ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണെന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ നികുതി ബാധ്യത എത്ര രൂപയെന്ന് മുഖ്യമന്ത്രി പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. റിപ്പോട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

സേവനം ലഭിക്കാതെ എങ്ങനെയാണ് ജിഎസ്ടി ചുമത്തുക എന്നും അദ്ദേഹം ചോദിച്ചു. സപ്ലൈ നടന്നിട്ടില്ലെന്നും നടന്നാല്‍ മാത്രമാണ് നികുതി ഇടാക്കാന്‍ ആകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത നികുതിയാണ് സര്‍ക്കാര്‍ പിരിക്കാന്‍ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കരാര്‍ റദ്ദാക്കാപ്പെട്ടതിനാല്‍ ജിഎസ്ടി ഇടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പ്ലൈ നല്‍കുന്ന ആളാണ് ജിഎസ്ടി നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി എന്നത് ട്രാന്‍സാക്ഷന്‍ ചാര്‍ജ് അല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്ടി കമ്മീഷണര്‍ ഇതില്‍ മറുപടി പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

അര്‍ജന്‍ന്റീനയുമായുള്ള കരാര്‍ റദ്ദായാതോടെ സേവനം ഇല്ലാതായി. അങ്ങനെ ഒരു വര്‍ഷം മുന്‍പ് അവസാനിച്ച സേവനത്തിന്റെ നികുതി പിരിക്കാനാണ് മുഖ്യമന്ത്രി ഇറങ്ങിയിരിക്കുന്നത്. സപ്ലൈയില്ലാത്ത കാര്യത്തിന് ജിഎസ്ടി അടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്നും അദ്ദേഹം ചോദിച്ചു. ഇത് ട്രാന്‍സാക്ഷന്‍ ചാര്‍ജ് അല്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇല്ലാത്ത നിയമ വ്യവസ്ഥയുടെ പേരിലാണ് ഒരു മാധ്യമ സ്ഥാപനത്തില്‍ കയറി അതിക്രമം കാണിച്ചത്. അടിസ്ഥാനമില്ലാത്ത കാര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags