'കടുത്ത അവഗണന'; ബിജെപിയിൽ നിന്ന് രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ

padmaja

വരും ദിവസങ്ങളിൽ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

തൃശൂർ: ബിജെപിയിൽ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ പാർട്ടി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ. ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിലും പാർട്ടി നേതൃത്വം അവഗണിച്ചതോടെയാണ് രാജിക്കായി നീങ്ങുന്നതെന്നാണ് സൂചന.

വരും ദിവസങ്ങളിൽ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.പത്മജയും അനുകൂലികളും കോൺഗ്രസിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ 2024 മാ‍ർച്ചിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

മുതിർന്ന ബിജെപി നേതാവ് ജെ.പി. നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്

Tags