ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തില്‍ മരിച്ചു
Updated: Jan 12, 2026, 11:43 IST
വിവാഹം വീട്ടുകാർ അനുകൂലിക്കാത്തതിനാല്‍ രജിസ്റ്റർ വിവാഹമായി നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തില്‍ മരിച്ചു. ചെമ്ബഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് അപകടത്തില്‍ പെട്ടത്.
ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം .വിവാഹം വീട്ടുകാർ അനുകൂലിക്കാത്തതിനാല്‍ രജിസ്റ്റർ വിവാഹമായി നിശ്ചയിച്ചിരുന്നു.
tRootC1469263">ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം നടന്നത്. അപകട സമയത്ത് യുവാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


