ആലപ്പുഴയിൽ എ.ടി.എം കാർഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛൻറെ തലക്ക് വെട്ടി ചെറുമകൻ
Jan 1, 2026, 11:35 IST
ആലപ്പുഴ : എ.ടി.എം കാർഡ് എടുത്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ മുത്തച്ഛൻറെ തലക്ക് ചെറുമകൻ വെട്ടി. തടയാനെത്തിയ പിതാവിനെയും തലക്കടിച്ചു.
കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസാണ് (അച്ചു-24) ആക്രമണം നടത്തിയത്. കളർകോട് വാർഡിൽ താന്നിപ്പള്ളിവേലി വീട്ടിൽ ഉണ്ണികൃഷ്ണൻ (71), മകൻ വിമൽരാജ് (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">ചൊവ്വാഴ്ച രാത്രി 7.45ന് കളർകോട് ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. സൂര്യദാസ് മുത്തച്ഛനെ രണ്ടു തവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വിമൽരാജിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് തലക്കടിച്ചത്. രണ്ടാമത്തെ അടി തടയാൻ ശ്രമിക്കവേ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ട്.
.jpg)


