ബിരുദവിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

മാതാവ് നഫീസയോടൊപ്പം പെണ്‍കുട്ടി അങ്കണവാടിയില്‍ എത്തിയിരുന്നു. തുടർന്നു പേന വാങ്ങാൻ കടയില്‍ പോയി. തിരികെ വരാത്തതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ചെറുതുരുത്തി: ബിരുദവിദ്യാർഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പൊട്ടിക്കുണ്ടില്‍ വീട്ടില്‍ പരേതനായ മുഹമ്മദ് അക്കാന്റെയും നഫീസയുടെയും മകള്‍ റുഫൈദ(21)യെയാണ് നെടുമ്ബുര ശിവക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലിചെയ്യുന്ന മാതാവ് നഫീസയോടൊപ്പം പെണ്‍കുട്ടി അങ്കണവാടിയില്‍ എത്തിയിരുന്നു. തുടർന്നു പേന വാങ്ങാൻ കടയില്‍ പോയി. തിരികെ വരാത്തതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റേ്മാർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ ഏക സഹോദരൻ: മുഹമ്മദ് റാഫി.

tRootC1469263">

Tags