കണ്ണില്‍ ചോരയില്ലാത്ത നയമാണ് സര്‍ക്കാരിന്റേത് ; രൂക്ഷമായി വിമര്‍ശിച്ച് എല്‍പിഎസ്ടി റാങ്ക് ജേതാക്കള്‍

valarmathy

ചര്‍ച്ച നാടകമെന്നും മുന്നൊരുക്കമില്ലാതെയാണ് ചര്‍ച്ച നടത്തിയതെന്നും പ്രതികരിച്ച സമരക്കാര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമര്‍ശിച്ച് എല്‍പിഎസ്ടി റാങ്ക് ജേതാക്കള്‍. സര്‍ക്കാര്‍ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1.25 അനുപാതം നടത്താന്‍ അനുമതി നല്‍കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിര്‍ദേശമാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി തന്നെ ഇത് ചെയ്തത് വിഷമിപ്പിച്ചുവെന്നും സമരക്കാര്‍ പ്രതികരിച്ചു. ചര്‍ച്ച നാടകമെന്നും മുന്നൊരുക്കമില്ലാതെയാണ് ചര്‍ച്ച നടത്തിയതെന്നും പ്രതികരിച്ച സമരക്കാര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.


സമരത്തിന്റെ മുഖമായി മാറിയ വളര്‍മതി ഒറ്റക്ക് ചര്‍ച്ചയില്‍ പങ്കെടുക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കും എന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്. എന്നിട്ട് റിട്ടയര്‍മെന്റ് ഒഴിവുകള്‍ നല്‍കാമെന്ന ഫോര്‍മുലയാണ് മുന്നോട്ടുവച്ചത്. പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമരം ചോദിച്ചത് സര്‍ക്കാരിന്റെ ഗൂഢ നീക്കമാണ്. സര്‍ക്കാര്‍ ഇനിയും സമയം ആവശ്യപ്പെടുമോ എന്ന് ആശങ്കയുണ്ട്. കണ്ണില്‍ ചോരയില്ലാത്ത നയമാണ് സര്‍ക്കാരിന്റേത്. പ്രശ്‌നം ബോധപൂര്‍വം നീട്ടിക്കൊണ്ടുപോവുകയാണ്, സമരക്കാര്‍ പറഞ്ഞു.

Tags