മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി

Rice shortage after malnutrition report; Idukki District Collector orders further investigation into missing 65,000 kg of ration rice in Idamalakudi

1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണം.

തിരുവനന്തപുരം: മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്.ആദിവാസി - ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കില്‍ ഇളവ് നല്‍കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. 

2017ലെ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ (സ്വയം ഓടിക്കുന്ന ടാക്‌സി ഒഴികെ) ഉള്ളവര്‍, കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല.

എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ആഢംബരമല്ല. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങള്‍ക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.

Tags