മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍; ചെലവാക്കുന്നത് 9 കോടി 60 ലക്ഷം

Police raid on Reporter channel; Chief Minister VD Satheesan justifies it

പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ധൂര്‍ത്താണെന്ന സന്ദേശമാകുമെന്ന പറഞ്ഞു ഭരണം തുടങ്ങിയ മുഖ്യമന്ത്രി വിഡി സതീശനാണ് 9 കോടി 60 ലക്ഷം ചെലവാക്കി പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍. മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ക്കെല്ലാം കാലപ്പഴക്കം ചെന്നതു കൊണ്ട് ഹൈബ്രിഡ് ഇന്നോവ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ധൂര്‍ത്താണെന്ന സന്ദേശമാകുമെന്ന പറഞ്ഞു ഭരണം തുടങ്ങിയ മുഖ്യമന്ത്രി വിഡി സതീശനാണ് 9 കോടി 60 ലക്ഷം ചെലവാക്കി പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.


പിണറായിക്കാലത്തെ ആഢംബരങ്ങളെ വിമശിച്ചിരുന്ന വിഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്കെത്തിയ ആദ്യദിവസങ്ങളില്‍ നടത്തിയ ഈ പ്രതികരണത്തിന് വലിയ കയ്യടിയും വാങ്ങി. ഓടിത്തളര്‍ന്ന വാഹനങ്ങളുടെ അവസ്ഥ അന്ന് തന്നെ മന്ത്രിസഭാംഗങ്ങളില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. മാസം ആറ് കഴിയും മുന്‍പെ പറഞ്ഞ നിലപാട് മാറ്റേണ്ടി വന്നു വിഡി സതീശന്. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറടക്കം മാറ്റി മന്ത്രി സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകള്‍ വാങ്ങുകയാണ്. കേരളത്തിലേക്കെത്തുന്ന അതിഥികള്‍ക്കായി 2 കാറുകള്‍ വേറെയും. ഇന്നോവ ഹൈക്രോസ് സ്‌ട്രോങ്ങ് ഹൈബ്രിഡ് കാറുകളാണ് വാങ്ങുന്നത്. പുതിയ കാറുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ചില മന്ത്രിമാര്‍ സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് ഓടിയത് തുടക്കത്തിലേ കല്ലുകടിയായിരുന്നു. മന്ത്രി കെഎം ഷാജിക്ക് പിന്നാലെ കൂടുതല്‍ മന്ത്രിമാര്‍ സ്വകാര്യ വാഹനത്തിലേക്ക് മാറിയിരുന്നു.
 

Tags